14 September, 2021 05:57:04 PM
കോട്ടയം ജില്ലയിൽ 1043 പേർക്ക് കോവിഡ്: 1558 പേർക്ക് രോഗമുക്തി; ടിപിആര്‍ 16.84 %
കോട്ടയം: ജില്ലയിൽ 1043 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1031 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 1558 പേർ രോഗമുക്തരായി. പുതിയതായി 6193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 466 പുരുഷൻമാരും 441 സ്ത്രീകളും 136 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7790 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 280364 പേർ കോവിഡ് ബാധിതരായി. 269956 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51488 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-107
ഏറ്റുമാനൂർ-69
പള്ളിക്കത്തോട്-61
എരുമേലി-30
വിജയപുരം-27
മാഞ്ഞൂർ-24
ചങ്ങനാശേരി, കടുത്തുരുത്തി-21
അയ്മനം, കാഞ്ഞിരപ്പള്ളി. മുണ്ടക്കയം-19
കാണക്കാരി. ടി.വി പുരം, അതിരമ്പുഴ-18
ചെമ്പ്-17
പനച്ചിക്കാട്, തീക്കോയി, വെച്ചൂർ, ആർപ്പൂക്കര-16
ഞീഴൂർ, തൃക്കൊടിത്താനം, തിരുവാർപ്പ്, ഈരാറ്റുപേട്ട, മീനച്ചിൽ, പാറത്തോട്-15
മറവന്തുരുത്ത്, പാമ്പാടി, കുറവിലങ്ങാട്, പായിപ്പാട്-14
മുളക്കുളം, ഉദയനാപുരം, മാടപ്പള്ളി-13
അയർക്കുന്നം, തലയാഴം, വെളിയന്നൂർ, പാലാ-12
വാഴപ്പള്ളി, കൂട്ടിക്കൽ, തിടനാട്, വെള്ളൂർ-11
രാമപുരം, വാകത്താനം, കുറിച്ചി, ഉഴവൂർ, കരൂർ-10
പുതുപ്പള്ളി, ചിറക്കടവ്, കുമരകം-9
മുത്തോലി, പൂഞ്ഞാർ തെക്കേക്കര-8
പൂഞ്ഞാർ, നെടുംകുന്നം, മണർകാട്, മീനടം-7
കറുകച്ചാൽ, വെള്ളാവൂർ, മണിമല, കടനാട്, വൈക്കം, നീണ്ടൂർ-6
കടപ്ലാമറ്റം, തലപ്പലം, കോരുത്തോട്, കല്ലറ, എലിക്കുളം-5
മരങ്ങാട്ടുപിള്ളി, വാഴൂർ, ഭരണങ്ങാനം-4
കിടങ്ങൂർ, തലയോലപ്പറമ്പ്, കൂരോപ്പട, അകലക്കുന്നം-3
കങ്ങഴ, തലനാട്, മേലുകാവ്-2
മൂന്നിലവ്, കൊഴുവനാൽ-1