06 September, 2021 07:34:07 AM
പട്ടാള അട്ടിമറിയിലൂടെ വിമത സൈനികർ ഭരണം പിടിച്ച ഗിനിയയിൽ കർഫ്യു പ്രഖ്യാപിച്ചു
കോണക്രി: വിമത സൈനികര്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രജ്യത്ത് കര്‍ഫ്യു നിലനില്‍ക്കുമെന്ന് വിമതര്‍ അറിയിച്ചു. പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പകരം തങ്ങള്‍ സൈനികരെ നിയമിക്കുമെന്ന് വിമതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഗിനിയന്‍ കാബിനറ്റ് മന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഗിനിയന്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടയെ കസ്റ്റഡിയിലെടുത്തുവെന്നും സര്‍ക്കാരിനെ പിരിച്ചു വിട്ടുവെന്നും വിമതര്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ കര,വ്യോമ അതിര്‍ത്തികള്‍ അടച്ചുവെന്ന് വിമതര്‍ പ്രഖ്യാപിച്ചു.