05 September, 2021 08:01:17 AM
പഞ്ച്ഷിറിൽ നടന്ന ഏറ്റുമുട്ടലിൽ 600 താലിബാൻ ഭീകരരെ വധിച്ചുവെന്ന് പ്രതിരോധ സേന
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിര് പ്രവശ്യയിലെ പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ ഏകദേശം 600 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. 1,000ല്‍ അധികം ഭീകരരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്തുവെന്നും പഞ്ച്ഷിര് വക്താവ് അറിയിച്ചു.
അതേസമയം, പഞ്ച്ഷിറിലെ പോരാട്ടം തുടരുകയാണെന്നും തലസ്ഥാനമായ ബസാറാകിലും പ്രവശ്യ ഗവര്‍ണറുടെ മേഖലയിലും കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഇവിടേക്കുള്ള മുന്നേറ്റം മന്ദഗതിയിലാണന്ന് താലിബാന് വൃത്തങ്ങള്‍ അറിയിച്ചു. താലിബാനു വഴങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. ഗോത്രനേതാവ് അഹമ്മദ് മസൂദാണ് താലിബാൻവിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്.