05 September, 2021 07:52:30 AM
അമേരിക്കയിലെ സർവ്വകലാശാല വളപ്പിൽ വെടിവയ്പ്പ്; വിദ്യാർഥിനി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ ടോസണ്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പ്പിൽ വിദ്യാര്‍ഥിനി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് വെടിയേറ്റു. ക്യാംപസിന്റെ മധ്യഭാഗത്തുള്ള അക്കാദമിക് കെട്ടിടങ്ങള്‍ക്ക് സമീപത്തെ ഫ്രീഡം സ്ക്വയറില്‍ ഒരു കൂട്ടം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ക്കിടെയിലാണ് വെടിവയ്പ്പുണ്ടായത്. വെടിയേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വെടിവയ്പ്പ് നടത്തിയതാരാണെന്ന് വ്യക്തതയില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.