05 September, 2021 07:46:31 AM
ഇന്തോനേഷ്യയിൽ കനത്ത മഴ; വെള്ളപൊക്കത്തിൽ രണ്ടു മരണം
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസ ടെങ്കാരയിലെ ഗ്രാമത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര് മരിച്ചു. ഒരാളെ കാണാതായി. ഇന്തോനേഷ്യയിലെ ദേശീയ ദുരന്തനിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ ആളെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എന്ഗഡ ജില്ലയിലെ ഇനേരി ഗ്രാമത്തിലെ 26 താമസക്കാര്‍ക്ക് വീടു വിട്ട് പോകേണ്ടി വന്നുവെന്നു ദുരന്തനിവാരണ സേന അറിയിച്ചു. അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ മുതലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം.