03 September, 2021 07:12:33 PM
'എടാ, എടീ' വിളി വേണ്ട, മാന്യമായ ഭാഷ ഉപയോഗിക്കണം - പോലീസിനോട് ഹൈക്കോടതി

കൊച്ചി: ജനങ്ങളോടുള്ള പോലീസ് പെരുമാറ്റത്തിന് എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി നിർദേശിച്ചു. പോലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി. എടാ, എടീ തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം.