01 September, 2021 04:48:51 PM


സ്പ്രി​ങ്ക്ള​ർ: ശി​വ​ങ്ക​റി​നെ വെ​ള്ള​പൂ​ശി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്; പ്രതിഷേധവുമായി പ്രതിപക്ഷം



​തിരു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​വാ​ദ​മാ​യ സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​രി​നെ​യും മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​യും വെ​ള്ള​പൂ​ശി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ക​രാ​റി​ൽ ശി​വ​ശ​ങ്ക​റി​ന് ഗു​ഢ​താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച ര​ണ്ടാം സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ണി​ത്. സ്പ്രി​ങ്ക​ള​ർ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ആ​ദ്യം അ​ന്വേ​ഷി​ച്ച മാ​ധ​വ​ൻ ന​മ്പ്യ​ർ സ​മി​തി സ​ർ​ക്കാ​രി​നും ശി​വ​ശ​ങ്ക​റി​നും എ​തി​രാ​യ റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യിരുന്ന​ത്.

സ്പ്രി​ങ്ക​ള​ർ ക​രാ​ർ സം​സ്ഥാ​ന താ​ത്പ​ര്യ​ങ്ങ​ൾക്കു വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ​ക്ക് മേ​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് പൂ​ർ​ണ അ​ധി​കാ​രം ന​ൽ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ആ​ദ്യ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ആ​ദ്യ റി​പ്പോ​ർ​ട്ട് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ സ​ർ​ക്കാ​ർ ഈ ​റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടാ​മ​തൊ​രു സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മി​തി​യാ​ണ് സ​ർ​ക്കാ​രി​നെ​യും ശി​വ​ശ​ങ്ക​റി​നെ​യും വെ​ള്ള​പൂ​ശി പു​തി​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K