01 September, 2021 07:14:33 AM
അഫ്ഗാനിലെ ഐഎസ്-കെക്കെതിരെ ആക്രമണം നടത്താന്‍ തയാറെന്ന് യുകെ
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്-കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തങ്ങള്‍ തയാറാണെന്ന് യുകെ. അഫ്ഗാനില്‍ ഐഎസ്-കെയുടെ 2000-ല്‍ അധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.
ഐഎസ്-കെയ്ക്കെതിരേയുള്ള ആക്രമണങ്ങളില്‍ തങ്ങള്‍ പങ്കുചേരുമെന്ന് ബ്രിട്ടീഷ് വ്യോമസേനാ മേധാവി സര് മൈക്ക് വിങ്സ്റ്റണ്‍ പറഞ്ഞു. അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് സൈനികർ മടങ്ങിയെത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച അഫ്ഗാനിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നടന്ന ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ്-കെ ഏറ്റെടുത്തിരുന്നു.