27 August, 2021 07:25:03 PM
ഒരു കുറവുമില്ല: ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; രോഗികൾ കൂടുതൽ മലപ്പുറത്തും തൃശൂരിലും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മുപ്പതിനായിരത്തിനു മുകളിൽ കോവിഡ് രോഗികൾ. 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ശതമാനമാണ്. ഇന്ന് 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 18,573 പേര് രോഗമുക്തരായി. 37,30,198 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസര്‍ഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്: മലപ്പുറം-4032, തൃശൂര്‍-3953, എറണാകുളം-3627, കോഴിക്കോട്-3362, കൊല്ലം-2828, പാലക്കാട്-2727, തിരുവനന്തപുരം-2255, ആലപ്പുഴ-2188, കണ്ണൂര്‍- 1984, കോട്ടയം-1877, പത്തനംതിട്ട-1288, ഇടുക്കി-1125, വയനാട്-961, കാസര്‍ഗോഡ്-594.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്: മലപ്പുറം-3926, തൃശൂര്‍-3935, എറണാകുളം-3539, കോഴിക്കോട്-3327, കൊല്ലം-2822, പാലക്കാട്-1848, തിരുവനന്തപുരം-2150, ആലപ്പുഴ-2151, കണ്ണൂര്‍- 1905, കോട്ടയം-1797, പത്തനംതിട്ട-1255, ഇടുക്കി-1105, വയനാട്-944, കാസര്‍ഗോഡ്-577.