26 August, 2021 10:10:10 PM
കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം: കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു
കാബൂൾ: കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. താലിബാൻ അംഗങ്ങളും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് താലിബാൻ വക്താവ് അറിയിച്ചു. ചാവേറാക്രമണമാണ് ഉണ്ടായത്. വിമാനത്താവളത്തിലെ ബ്രിട്ടീഷ് സേന നിലയുറപ്പിച്ച അബ്ബി ഗേറ്റിനടുത്താണ് ആദ്യ സ്ഫോടനം ഉണ്ടായത്.
വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം സ്ഫോടനത്തിന് പിന്നാലെയുണ്ടായ വെടിവയ്പ് ആരൊക്കെ തമ്മിലാണെന്നും വ്യക്തമല്ല.