26 August, 2021 07:46:13 AM
അഫ്ഗാനിസ്ഥാൻ സർക്കാരായി താലിബാനെ അംഗീകരിക്കില്ല - താജികിസ്ഥാൻ
ദുഷന്‍ബെ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ അവിടുത്തെ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് താജികിസ്ഥാൻ. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താജികിസ്ഥാൻ പ്രസ്താവനയിലൂടെ നിലപാട് അറിയിച്ചത്.
വാഗ്ദാനങ്ങള്‍ ലംഘിച്ച് ഇടക്കാല സർക്കാർ രൂപീകരിക്കാനും ഇസ്ലാമിക് എമിറേറ്റായി അഫ്ഗാനെ മാറ്റാനുമാണ് താലിബാന് ശ്രമം. അഫ്ഗാനിസ്ഥാനിൽ എങ്ങനെയായിരിക്കണമെന്ന് ഹിതപരിശോധനയിലൂടെ വേണം നിര്‍ണയിക്കാൻ. നിയമവാഴ്ചയ്ക്കെതിരായി അഫ്ഗാനില്‍ നടക്കുന്ന കാര്യങ്ങളെ അപലപിക്കുന്നു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം അഫ്ഗാനികളെയും കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഒരു സര്‍ക്കാരിനേയും താജികിസ്ഥാൻ അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.