23 August, 2021 08:38:32 PM
ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളുടെ യാത്രാ വിലക്ക് പിന്‍വലിച്ച് ഒമാന്‍
മസ്കറ്റ്: ഇന്ത്യക്കാർ ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഒമാൻ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇനി മുതല്‍ ഒമാനിലേക്ക് പ്രവേശിക്കാം. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.