22 August, 2021 09:58:22 AM
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തൽക്കാലം ഇല്ലെന്ന് നീതി ആയോഗ്
ന്യൂഡൽഹി: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് നീതി ആയോഗ്. വിദഗ്ധർ ഇക്കാര്യം ശിപാർശ ചെയ്തിട്ടില്ലെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ. പോള്‍ അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് എടുത്തവർക്കും കോവിഡ് വരുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പേർക്കും അത് ഗുരുതരമാകുന്നില്ലെന്നാണ് റിപ്പോർട്ട്.