22 August, 2021 09:42:47 AM
മെക്സിക്കോയിൽ ചുഴലിക്കാറ്റ്: എട്ട് മരണം; മൂന്നു പേരെ കാണാതായി
മെക്സിക്കോ സിറ്റി: കിഴക്കൻ മെക്സിക്കോയിലുണ്ടായ ഗ്രേസ് ചുഴലിക്കാറ്റിൽ എട്ട് പേർ മരിച്ചു. മൂന്നു പേരെ കാണാതായി. മേഖലയിൽ അടുത്തിടെയുണ്ടായ രണ്ടാമത്തെ ചുഴലിക്കാറ്റായ ഗ്രേസ്, മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിലാണ് വീശിയടിച്ചത്.
ഇതേതുടർന്ന്, വെരാക്രൂസിലെ 20 ലധികം മുനിസിപ്പാലിറ്റികളിൽ വെള്ളപ്പൊക്കമുണ്ടായി. റോഡുകൾ തകർന്നു. നിരവധി വീടുകളും വെള്ളത്തിനടിയിലായി. പോലീസിന്റെയും മെക്സിക്കൻ ആർമിയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.