21 August, 2021 10:16:46 AM
കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ല - ജോ ബൈഡൻ
വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമെന്ന് ബൈഡൻ. അപകടകരമെന്നാണ് അഫ്ഗാൻ രക്ഷാദൗത്യത്തെ ബൈഡൻ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
അമെരിക്കൻ പൗരന്മാരെയും അഫ്ഗാനിൽ യുഎസിനെ സഹായിച്ച സ്വദേശികളെയും രക്ഷപ്പെടുത്തുമെന്ന് ബൈഡൻ അറിയിച്ചു. സേന പിന്മാറ്റത്തിൽ യുഎസ് ഇന്റലിജൻസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. കാബൂൾ വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് മാറ്റി. അതേസമയം 5000 അഫ്ഗാനികള്‍ക്ക് 10 ദിവസത്തേക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎഇ അറിയിച്ചു.