17 August, 2021 02:59:25 PM
ജനനേന്ദ്രിയത്തിൽ പയറുമണികൾ കടത്തിവിട്ട യുവാവിന് കിട്ടിയത് 'എട്ടിന്‍റെ പണി'
ന്യൂയോര്‍ക്ക്: പുരുഷ ജനനേന്ദ്രിയത്തിൽ പയറുമണികൾ കുടുങ്ങിയ നിലയിലെത്തിയ 30 കാരനെ ഡോക്ടർമാർ ഏറെ ശ്രമകരമായി രക്ഷപെടുത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം എന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത് അബദ്ധത്തിൽ കയറിപോയതല്ലെന്നും താന്‍ തന്നെ കടത്തിവിട്ടതാണെന്നും ഇയാള്‍ ഡോക്‌ടറോട് വിശദീകരിച്ചു.
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പയറുമണികൾ സ്ഖലനം വഴി പുറത്തുപോവും എന്ന പ്രതീക്ഷയിലാണ് ഇയാൾ ഇങ്ങനെ ചെയ്തത്. എന്നാൽ ഇയാളുടെ കണക്കുകൂട്ടലുകള്‍ പിഴച്ച് അവ ലിംഗത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. പണിപാളി എന്നറിഞ്ഞതും ഇയാൾ നീളമുള്ള വസ്തുകൊണ്ടു ഉള്ളിൽ പോയ പയറുമണികള്‍ തിരികെ എടുക്കാൻ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. അങ്ങനെ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു.
മുൻപും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ഇയാൾ സമ്മതിച്ചു. പക്ഷെ അന്നൊന്നും ഇത്രയധികം പയറുമണികൾ കടത്തിയിരുന്നില്ല. ഏഴു മില്ലിമീറ്റർ വലുപ്പമുള്ള ആറ് പയറുമണികളാണ് സ്കാനിങ്ങിൽ കണ്ടെത്തിയത്. ഒരെണ്ണം മൂത്രസഞ്ചിയിലേക്കും കടന്നിരുന്നു. മരവിക്കാനുള്ള ക്രീം പുരട്ടിയ ശേഷം ഡോക്ടർമാർ ഇവ ജനനേന്ദ്രിയത്തിന് പുറത്തെത്തിച്ചു. എന്നിട്ടും പുറത്തെത്താത്ത പയറുമണികൾ ട്യൂബ് കടത്തിവിട്ടു പുറത്തിറക്കുകയായിരുന്നു. ഇയാളെ പിറ്റേ ദിവസം തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു