16 August, 2021 04:44:32 PM


സൗ​ഹൃ​ദ​ത്തി​ന് ത​യാ​ർ; താ​ലി​ബാ​നെ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച് ചൈ​ന



കാ​ബു​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച് ചൈ​ന. താ​ലി​ബാ​നു​മാ​യി സൗ​ഹൃ​ദ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ത​യാ​റാ​ണെ​ന്ന് ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഹു​വാ ചു​ൻ​യിം​ഗ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. താ​ലി​ബാ​ൻ നേ​തൃ​ത്വ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് ചൈ​ന.

അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്ക് അ​വ​രു​ടെ വി​ധി സ്വ​ത​ന്ത്ര​മാ​യി നി​ർ​ണ​യി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ചൈ​ന ബ​ഹു​മാ​നി​ക്കു​ന്നു. ചൈ​ന​യു​മാ​യി ന​ല്ല ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ താ​ലി​ബാ​ൻ ആ​വ​ർ​ത്തി​ച്ച് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഫ്ഗാ​നു​മാ​യി സൗ​ഹൃ​ദ​പ​ര​വും സ​ഹ​ക​ര​ണ​പ​ര​വു​മാ​യ ബ​ന്ധം വ​ള​ർ​ത്താ​ൻ ത​യാ​റാ​ണെ​ന്നും ചൈ​നീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​ലെ ചൈ​നീ​സ് എം​ബ​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍​ത​ന്നെ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​മെ​ന്നും ചൈ​ന വ്യ​ക്ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K