03 August, 2021 12:19:44 PM
'സാര്‍, ക്ലാസ്സിലെ കുട്ടികളെല്ലാം കണ്ടു'; അധ്യാപകന്‍റെ പാന്‍റിലെ 'തുള' ചൂണ്ടികാട്ടി വിദ്യാർഥികൾ
വാഷിംഗ്ടൺ: തുള വീണ പാന്‍റും ധരിച്ച് ക്ലാസിലെത്തിയ അധ്യാപകന്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത് വൈറലാവുകയാണ്. ക്ലാസ് എടുക്കുന്നതിനിടെ ഒരു പേപ്പർ ടവലിൽ വിദ്യാർഥികൾ എഴുതി നല്‍കിയ കുറിപ്പ് കാണിച്ചുകൊണ്ട് വളരെ ലജ്ജയോടെയാണ് അധ്യാപകന്‍ ടിക് ടോക്കിൽ കാര്യം പങ്കിട്ടത്. വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഒരു സയൻസ് അധ്യാപകനായ ഗ്രെഗ് ഡോണിറ്റ്സണാന് തന്‍റെ അനുഭവം വിവരിച്ചത്.
വിദ്യാർത്ഥികളെ തന്‍റെ പുറകിൽ ചിരിപ്പിക്കുകയാണെന്ന് ഒരു വിദ്യാർത്ഥി ഒരു കുറിപ്പ് നൽകിയപ്പോൾ മാത്രമാണ് അദ്ദേഹം ക്ലാസ് എടുക്കുന്നതിനിടെ തന്‍റെ ദൗർഭാഗ്യകരമായ അവസ്ഥ അറിഞ്ഞത്. ഇദ്ദേഹത്തിന്‍റെ പാന്‍റിന്‍റെ പിന്നിൽ ഒരു തുള വീണിരുന്നു. ചെറുതെങ്കിലും അടിവസ്ത്രം കാണാവുന്ന തരത്തിലായിരുന്നു ആ കീറൽ. ഇത് ഒരു കുറിപ്പാക്കി എഴുതി നൽകിയാണ് വിദ്യാർഥികൾ ഇദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. 'എല്ലാ കുട്ടികളും ഇതിനെക്കുറിച്ച് സംസാരിക്കുന്നു' എന്ന് പരാമർശിച്ചുകൊണ്ടുള്ള കുറിപ്പിലെ കാര്യം വളരെ വിചിത്രമാണ്.
ഈ ക്ലിപ്പ് 1.6 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ഓരോ ടീച്ചറുടെയും ഏറ്റവും മോശം പേടിസ്വപ്നത്തിൽ ഒന്നാണിത് എന്നുപറഞ്ഞാണ് അദ്ദേഹം കീറിയ പാന്‍റ് ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 'ഇത് മറ്റാർക്കെങ്കിലും സംഭവിക്കുമോ?' എന്നൊരു ചോദ്യവുമുണ്ടായിരുന്നു. സമാന അനുഭവമുള്ളവർ കമന്റുകളുമായെത്തി. കക്ഷം വിയർത്തതിനാൽ കൈ ഉയർത്തരുത് എന്ന് വിദ്യാർഥികൾ സൂചിപ്പിച്ചതായി ഒരാൾ പറഞ്ഞു. മറ്റൊരാൾ പാന്‍റിന്‍റെ സിപ് ക്ലാസ് എടുത്ത ദിവസം മുഴുവൻ തുറന്ന നിലയിലായിരുന്നു എന്ന അബദ്ധവും കുറിച്ചു.