30 July, 2021 07:46:23 PM


കോട്ടയം ജില്ലയില്‍ 1030 പേര്‍ക്ക് കോവിഡ്; 1024 പേര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍  1030 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 8823 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 428 പുരുഷന്‍മാരും 444 സ്ത്രീകളും  158 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 740  പേര്‍ രോഗമുക്തരായി. 6922  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 219946 പേര്‍ കോവിഡ് ബാധിതരായി.   210700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34930 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-142
കുറിച്ചി-38
കുമരകം-33
തിരുവാര്‍പ്പ്-32
തൃക്കൊടിത്താനം-31
വാകത്താനം-29
പാമ്പാടി-28
മുണ്ടക്കയം, ഞീഴൂര്‍-26
പായിപ്പാട്, ഏറ്റുമാനൂര്‍-25
പാലാ, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-20
പൂഞ്ഞാര്‍ തെക്കേക്കര, വാഴൂര്‍-19 
അതിരന്വുഴ, മാടപ്പള്ളി-18
കൂരോപ്പട, ചിറക്കടവ്, കങ്ങഴ, ഈരാറ്റുപേട്ട-17
അയ്മനം, ചങ്ങനാശേരി-16
കുറവിലങ്ങാട്, എരുമേലി, പള്ളിക്കത്തോട്, കൊഴുവനാല്‍, മീനടം, പാറത്തോട്-14
രാമപുരം, കോരുത്തോട്, തിടനാട്,മണിമല, മറവന്തുരുത്ത്-13
എലിക്കുളം-12
കടുത്തുരുത്തി, കിടങ്ങൂര്‍-11
ചെമ്പ്, കറുകച്ചാല്‍-10
മാഞ്ഞൂര്‍, അകലക്കുന്നം, വെള്ളൂര്‍, വിജയപുരം-9
തീക്കോയി, തലപ്പലം-8
വൈക്കം, മണര്‍കാട്-7
തലയോലപ്പറമ്പ്, കാണക്കാരി-6
മേലുകാവ്, മുളക്കുളം, മീനച്ചില്‍, ഉദയനാപുരം, തലനാട്-5
മുത്തോലി, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, പൂഞ്ഞാര്‍, തലയാഴം, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം-4
കല്ലറ, ഭരണങ്ങാനം, നെടുംകുന്നം, പുതുപ്പള്ളി, ടി.വി പുരം, നീണ്ടൂര്‍-3
ഉഴവൂര്‍, കരൂര്‍, വാഴപ്പള്ളി,കടനാട്-2
കൂട്ടിക്കല്‍-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K