19 July, 2021 08:12:16 AM


നൈ​ജീ​രി​യ​യി​ലെ ഒസുനിൽ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് 14 മ​ര​ണം




അ​ബു​ജ: നൈ​ജീ​രി​യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സം​സ്ഥാ​ന​മാ​യ ഒ​സു​നി​ല്‍ ട്ര​ക്കും ബ​സും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 14 പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​സു​നി​ലെ ഇ​പ്പെ​ട്ടു-​ഇ​ജെ​സ-​ഇ​ലേ​സ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മോ​ശം റോ​ഡു​ക​ള്‍, വേ​ഗ​ത, ഡ്രൈ​വിം​ഗി​ലെ അ​ശ്ര​ദ്ധ എ​ന്നി​വ കാ​ര​ണം റോ​ഡ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് നൈ​ജീ​രി​യ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K