22 June, 2021 07:52:50 PM


കോട്ടയം ജില്ലയില്‍ ഇതുവരെ 193617 കോവിഡ് ബാധിതര്‍; 29514 പേര്‍ നിരീക്ഷണത്തില്‍



കോട്ടയം: ജില്ലയില്‍ ഇതുവരെ ആകെ 193617  പേര്‍ കോവിഡ് ബാധിതരായി. 187929 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29514 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ഇന്ന് 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക്  സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. 


രോഗം ബാധിച്ചവരില്‍ 275 പുരുഷന്‍മാരും 260 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി 7323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.31 ശതമാനമാണ്.  716 പേര്‍ രോഗമുക്തരായി. 3990 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

വാഴൂര്‍-65
കോട്ടയം-58
കുമരകം-37
കുറിച്ചി-36
ചങ്ങനാശേരി-34
തലയോലപ്പറമ്പ്, അതിരമ്പുഴ-18
മാടപ്പള്ളി-17
വാഴപ്പള്ളി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട-16
മേലുകാവ്-13
മുത്തോലി-12
തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, കൊഴുവനാല്‍-11
കൂരോപ്പട, പൂഞ്ഞാര്‍, അകലക്കുന്നം-10
ആര്‍പ്പൂക്കര, ചിറക്കടവ്-9
തിടനാട്, ഉഴവൂര്‍-8
പാമ്പാടി, മാഞ്ഞൂര്‍, പാലാ-7
വെച്ചൂര്‍, കിടങ്ങൂര്‍, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, എലിക്കുളം-6
ഉദയനാപുരം, കാണക്കാരി, അയ്മനം, അയര്‍ക്കുന്നം, മീനച്ചില്‍, കരൂര്‍, പനച്ചിക്കാട്-5
ചെമ്പ്, കുറവിലങ്ങാട്, വൈക്കം-4
മുണ്ടക്കയം, വാകത്താനം, വെളിയന്നൂര്‍, തലയാഴം, ടി.വി പുരം-3
മണിമല, കോരുത്തോട്, കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, നീണ്ടൂര്‍, തലപ്പലം-2
നെടുംകുന്നം, കറുകച്ചാല്‍, രാമപുരം, മുളക്കുളം, മീനടം, മണര്‍കാട്, കടനാട്, കങ്ങഴ, വിജയപുരം, മറവന്തുരുത്ത്-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K