04 June, 2016 03:58:23 PM


ആര്‍ബിഐ വായ്പാ നയം തിങ്കളാഴ്ച, നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല


ദില്ലി : റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം തിങ്കഴാഴ്ച. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ വായ്പാ നയമാണ് തിങ്കളാഴ്ച പ്രഖ്യാപിക്കുന്നത്. വായ്പാ നിരക്കുകളില്‍ കുറവു വരുത്താന്‍ സാധ്യയില്ലെന്നാണ് വിലയിരുത്തുന്നത്. നാണ്യപെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണിത്.

എന്നാല്‍ റീടെയില്‍ പണപ്പെരുപ്പ  നിരക്ക് 5.39 ശതമാനമായതും മൊത്തവില പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും വായ്പാ നയം പ്രഖ്യാപിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K