14 June, 2021 07:24:59 AM
ഇസ്രയേലിൽ നെതന്യാഹു യുഗത്തിന് അന്ത്യം; നാഫ്തലി ബെനറ്റ് പ്രധാനമന്ത്രിയാകും
ടെൽ അവീവ്: ഇസ്രയേലില്‍ 12 വര്‍ഷമായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം. തീവ്രദേശീയ വാദിയായ നഫ്തലി ബെനറ്റ് ആണ് പുതിയ പ്രധാനമന്ത്രി. ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് (59-60) നഫ്താലി വിശ്വാസം നേടിയത്. പുതിയ മന്ത്രസഭ ഇന്ന് അധികാരമേല്‍ക്കും.
അടിയന്തിര കെനെസ്സെറ്റ് ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നാഫ്തലി ബെനറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിര്‍ ലാപിഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നാഫ്തലിക്ക് ആയിരിക്കും. 2023 സെപ്റ്റംബര്‍ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിനു ശേഷമുള്ള രണ്ടുവര്‍ഷം ലാപിഡ് ഭരിക്കും.
ഇസ്രയേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. അധികാരത്തില്‍നിന്ന് പുറത്തുപോകുന്നതോടെ അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ നെതന്യാഹു വിചാരണ നേരിടേണ്ടി വന്നേക്കും.