10 June, 2021 07:11:29 PM


കോട്ടയം ജില്ലയില്‍ 580 പേര്‍ക്ക് കോവിഡ്; 574 പേര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന

 


കോട്ടയം: ജില്ലയില്‍  580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 574 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി.  പുതിയതായി 5603 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.35 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 267 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 742 പേര്‍ രോഗമുക്തരായി. 4923 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 187122  പേര്‍ കോവിഡ് ബാധിതരായി. 180445 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32269    പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 45
കാഞ്ഞിരപ്പള്ളി - 43
കുറിച്ചി - 24
ചങ്ങനാശേരി - 21
പനച്ചിക്കാട്- 20
വിജയപുരം - 18
പാമ്പാടി - 17
അതിരമ്പുഴ, കല്ലറ, മണിമല - 16
തൃക്കൊടിത്താനം, രാമപുരം, കൂരോപ്പട - 15
മാഞ്ഞൂർ-13
ഈരാറ്റുപേട്ട, വാകത്താനം, ചിറക്കടവ്, വാഴപ്പള്ളി, ഏറ്റുമാനൂർ - 12
അയ്മനം-11
വെച്ചൂർ, കാണക്കാരി, പാലാ, മാടപ്പള്ളി -9
അകലക്കുന്നം, കടുത്തുരുത്തി, പുതുപ്പള്ളി, പള്ളിക്കത്തോട്, എലിക്കുളം, മീനടം - 8
ഉഴവൂർ, കടനാട് -7
കിടങ്ങൂർ, കറുകച്ചാൽ, എരുമേലി, മേലുകാവ്, കങ്ങഴ - 6
വൈക്കം, കൊഴുവനാൽ, ഭരണങ്ങാനം, മുളക്കുളം - 5
മുണ്ടക്കയം, കരൂർ, പായിപ്പാട്, ആർപ്പൂക്കര, തലപ്പലം, അയർക്കുന്നം, വാഴൂർ - 4 
കുമരകം, നെടുംകുന്നം, തിടനാട്, കുറവിലങ്ങാട്, മണർകാട് - 3
പൂഞ്ഞാർ, മീനച്ചിൽ, ഉദയനാപുരം, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര,
പാറത്തോട്, കൂട്ടിക്കൽ - 2
 കടപ്ലാമറ്റം, വെള്ളാവൂർ, തലനാട്, ടി.വി പുരം, വെള്ളൂർ, തിരുവാർപ്പ്, തലയോലപ്പറമ്പ്, മുത്തോലി -1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K