07 June, 2021 04:28:04 PM
കോവാക്സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം
ദില്ലി : കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം. കോറോണ വൈറസ് വാക്സിന്-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.