30 May, 2021 10:02:19 AM


ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ൺ മൂന്നാമതും വിവാഹിതനായി: വിവാഹം കുഞ്ഞ് ജനിച്ച് മാസങ്ങൾക്ക് ശേഷം



ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണും കാ​മു​കി കാ​രി സി​മ​ണ്ട്‌​സും വി​വാ​ഹി​ത​രാ​യി. വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി 30 പേ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​രു​വ​രും അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ 30ന് ​വി​വാ​ഹി​ത​രാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന സൂ​ച​ന.


56കാ​ര​നാ​യ ബോ​റി​സി​നും 36കാ​രി​യാ​യ കാ​രി​ക്കും ക​ഴി​ഞ്ഞ വ​ര്‍​ഷം കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നു. വി​ല്‍​ഫ്ര​ഡ് ലൗ​റി നി​ക്കോ​ളാ​സ് എ​ന്നാ​ണ് ഈ ​കു​ഞ്ഞി​ന്‍റെ പേ​ര്. ബോ​റി​സ് ജോ​ൺ​സ​ന്‍റെ മൂ​ന്നാ​മ​ത്തെ വി​വാ​ഹ​മാ​ണി​ത്. അ​ലി​ഗ്ര മോ​ൻ​സ്റ്റി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ. ആ​റ് വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം മ​രീ​ന വീ​ല​റെ വി​വാ​ഹം ചെ​യ്തു. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തെ ഈ ​ബ​ന്ധ​ത്തി​ൽ ബോ​റി​സി​ന് നാ​ലു മ​ക്ക​ളു​മു​ണ്ട്. 2018ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K