29 May, 2021 07:23:20 AM
വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ രാജകുമാരന് രണ്ടു വർഷം തടവും പിഴയും
റിയാദ്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സ്വന്തമാക്കിയ രാജകുമാരന് തടവ് ശിക്ഷയും പിഴയും. സൗദി അറേബ്യയിലാണ് സംഭവം. രാജകുമാരന് രണ്ട് വർഷം ജയിൽ ശിക്ഷയും ഒരു ലക്ഷം റിയാൽ പിഴയും കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
ഗ്രാമകാര്യ മന്ത്രാലയത്തിലെ ഉന്നത ജോലിക്കായാണ് രാജകുമാരന് വ്യാജ രേഖയുണ്ടാക്കിയത്. സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിലിട്ടറി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഒന്നര വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഇരുവര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിദേശിക്ക് ഒരു വര്‍ഷം തടവും 20,000 റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.