08 May, 2021 09:55:27 AM


വാക്സിന്‍ വിതരണത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ഇന്നു മുതല്‍ 4 അക്ക സുരക്ഷ നമ്പർ

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ഇന്നു മുതല്‍ 4 അക്ക സുരക്ഷ നമ്പർ രീതി നടപ്പിലാകും. വാക്സീന്‍ കുത്തിവയ്പിനായി കോവിന്‍ പോര്‍ട്ടലിലോ ആരോഗ്യസേതു ആപ്ലിക്കേഷനിലോ റജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഗുണഭോക്താവിന് 4 അക്ക നമ്ബര്‍ ലഭിക്കും.


അപ്പോയ്ന്റ്മെന്റ് സ്ലിപ്പിലും എസ്‌എംഎസിലും ഇതുണ്ടാകും. കുത്തിവയ്പു കേന്ദ്രത്തില്‍ വാക്സിനേറ്റര്‍ ആവശ്യപ്പെടുമ്ബോള്‍ നമ്ബര്‍ നല്‍കണം. ഈ നമ്ബര്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ കുത്തിവയ്പ് പൂര്‍ത്തിയാകു.വാക്സീന്‍ എടുത്തതായി സ്ഥിരീകരണ സന്ദേശവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കിട്ടാത്തവര്‍ വാക്സീന്‍ കേന്ദ്രവുമായി ബന്ധപ്പെടണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K