07 May, 2021 06:05:35 PM
കോട്ടയത്ത് 276ഉം ഏറ്റുമാനൂരിൽ 127ഉം രോഗികൾ: ജില്ലയിൽ ഇന്ന് 2153 പേര്‍ക്ക് കോവിഡ്
കോട്ടയം: ജില്ലയില്‍ 2153 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2133 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 7834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 980 പുരുഷന്‍മാരും 930 സ്ത്രീകളും 243 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 403 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3063 പേര്‍ രോഗമുക്തരായി. 15051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 139132 പേര്‍ കോവിഡ് ബാധിതരായി. 123151 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60653 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -276
ഏറ്റുമാനൂർ - 127
പള്ളിക്കത്തോട് - 87
കാഞ്ഞിരപ്പള്ളി - 74
അതിരമ്പുഴ 73
ഉദയനാപുരം-67
ആർപ്പൂക്കര - 63
തിരുവാർപ്പ് - 61
ചങ്ങനാശേരി - 58
എരുമേലി-55
എലിക്കുളം - 50
വൈക്കം - 48
പാലാ - 44
ചിറക്കടവ് - 40
കുമരകം - 39
ഭരണങ്ങാനം - 36
ചെമ്പ്-35
വാകത്താനം - 32
കരൂർ-29
പുതുപ്പള്ളി, വാഴപ്പള്ളി, തലയോലപ്പറമ്പ്, മേലുകാവ് -28
പൂഞ്ഞാർ - 27
തൃക്കൊടിത്താനം -26
പനച്ചിക്കാട്-25
ഈരാറ്റുപേട്ട - 24
കങ്ങഴ - 23
വെള്ളൂർ, മറവന്തുരുത്ത്, വെച്ചൂർ, കുറവിലങ്ങാട് - 22
മാടപ്പള്ളി, ടി.വി പുരം, മണിമല, പാമ്പാടി, കടുത്തുരുത്തി, കൂട്ടിക്കൽ, കുറിച്ചി, വിജയപുരം - 21
വാഴൂർ - 20
മുണ്ടക്കയം, അയ്മനം -19
രാമപുരം - 18
കടനാട്, കിടങ്ങൂർ - 17
കറുകച്ചാൽ - 15
പായിപ്പാട് - 14
മുളക്കുളം, നീണ്ടൂർ, തിടനാട്, തലയാഴം,-13
ഉഴവൂർ - 12
വെളിയന്നൂർ, തലപ്പലം, ഞീഴൂർ-11
പാറത്തോട്, മുത്തോലി, കൊഴുവനാൽ - 10
നെടുംകുന്നം, മൂന്നിലവ്, കാണക്കാരി, അയർക്കുന്നം, മീനച്ചിൽ - 8
മണർകാട്, കടപ്ലാമറ്റം, അകലക്കുന്നം, മീനടം - 7
പൂഞ്ഞാർ തെക്കേക്കര - 6
കോരുത്തോട്, മരങ്ങാട്ടു പിള്ളി - 5
മാഞ്ഞൂർ, കല്ലറ - 4
കൂരോപ്പട - 3
തലനാട്,വെള്ളാവൂർ - 2
തീക്കോയി- 1