30 April, 2021 08:45:41 AM


ഇസ്രായേലില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 ഓളം പേര്‍ കൊല്ലപ്പെട്ടു



മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം നടന്നത്.


പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി അടിയന്തര സേവനങ്ങള്‍ക്ക് ആറോളം ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഈ തീര്‍ത്ഥാടന കേന്ദ്രം അടച്ചിരുന്നു. കോവിഡിന് ശേഷമുള്ള ഇസ്രായേലിലെ ഏറ്റവും വലിയ പൊതുയോഗമായിരുന്നു ഇത്തവണ നടന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K