27 April, 2021 08:09:34 PM
യാത്ര നിരോധനം: കുവൈത്തിലേക്ക് തിരിച്ചുവരാനാകാതെ മൂന്നരലക്ഷം പ്രവാസികള്‍
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെ തുടര്ന്ന് മൂന്നരലക്ഷം പ്രവാസികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കാലയവിൽ ഒന്നര ലക്ഷം പേര് കുവൈത്തില് നിന്നും മടങ്ങി പോയി. തൊഴിലാളികളുടെ കുറവ് തൊഴില് വിപണിയെ വലിയ തോതിൽ ബാധിച്ചിരിക്കയാണ്.
തൊഴില് വിപണിയിലെ പ്രതിസന്ധി ഒഴിവാക്കാ ആരോഗ്യ മന്ത്രാലയം നിര്ദ്ദേശിക്കുന്ന നടപതിക്രമങ്ങള് പാലിച്ച് തിരിച്ചു വരാന് തയ്യാറാകുന്ന പ്രവാസികളുടെ യാത്രക്ക് അനുമതി നല്കണമെന്നാണ് വിവിധ സ്വകാര്യ കമ്പനി മാനേജ്മെന്റ്കള് ആവശ്യപ്പെടുന്നത്. ഡ്രൈവര്മാര്, ടെക്നിഷ്യന്സ്, കണ്സ്ട്രക്ഷന് മേഖലയില് ജോലി ചെയ്യുന്ന പ്രത്യേക വൈദഗ്ധ്യമുള്ള ജോലിക്കാര്, ക്ലീനിങ് ജീവനക്കാര് തുടങ്ങി വിവിധ മേഖലകളില് ജോലിക്കാരുടെ കുറവ് വിപണിയില് കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലെ പ്രമുഖര് അഭിപ്രയാപ്പെടുന്നു.
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില് ദിനം പ്രതി വര്ദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ, നിലവിലെ രോഗ വ്യാപന സാഹചര്യങ്ങള് പരിശോധിച്ച് മാത്രമേ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില് തീരുമാനമെടുക്കൂ എന്നാണു ആരോഗ്യ മന്ത്രാലയ വൃത്തങ്ങള് ആവര്ത്തിച്ചു വ്യക്തമാക്കുന്നത്.