21 April, 2021 07:15:15 PM


കോട്ടയത്തും കോഴിക്കോടും 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ്



കോട്ടയം: കോഴിക്കോട്ടും കോട്ടയത്തും 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച 2645 കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 788 പേര്‍ ഇന്ന് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്.


കോട്ടയം ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് രോ​ഗം ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K