29 March, 2021 12:12:48 AM
പോൺ വീഡിയോകൾ: ടാബിലും സെല്‍ഫോണിലും തടയുന്ന നിയമവുമായി ഒരു സംസ്ഥാനം
ന്യൂയോർക്ക് : അമേരിക്കന്‍ യാഥാസ്ഥിതിക സംസ്ഥാനമായ യൂട്ട വളരെ വിചിത്രമായ ഒരു നിയമം പാസ്സാക്കി. സംസ്ഥാനത്ത് വില്‍ക്കുന്ന എല്ലാ സെല്‍ഫോണുകളിലും ടാബ്‌ലെറ്റുകളിലും പോണ്‍ ഉള്ളടക്കം ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് യാന്ത്രികമായി തടയുന്ന നിയമമാണ് അത്. കഴിഞ്ഞ ദിവസം ഇത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവില്‍ യൂട്ടയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഒപ്പിട്ടു.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഒന്നാം ഭേദഗതി അവകാശത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. അശ്ലീല ഉള്ളടക്കം കാണുന്നതില്‍ നിന്ന് കുട്ടികളെ ഈ നിയമം തടയുമെന്ന് ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് അവകാശപ്പെടുന്നു. മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ സമാനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് വരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു