25 February, 2021 10:45:47 AM
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും
ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും. തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. അതിർത്തികളിൽ കർശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി. അതേസമയം, ബംഗാളിൽ ആർടിപിസിആർ രേഖ നിർബന്ധമാക്കി.
ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.