11 February, 2021 02:49:35 PM
ഓൺലൈൻ ജോലികളിലും സ്വദേശിവൽക്കരണം ഏർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: സൗദിയിലെ ഓൺലൈൻ സ്വകാര്യവൽക്കരണം ഇന്ത്യൻ പ്രവാസികളെയും ബാധിക്കുമെന്നു റിപ്പോർട്ട്. കോള്‍ സെന്ററുകളിലെ ജോലിയിലും കസ്റ്റമർ സർവിസുകളിലും സൗദി സ്വദേശിവത്കരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ സൗദിയിലേക്കുള്ള ഇന്ത്യൻ കാൾ സെൻറർ ഓഫിസുകളും ഇതോടെ നിർത്തേണ്ടിവരും.
ഈ ജോലികളിൽ ഇനി മുതൽ നൂറു ശതമാനവും സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്നാണ് തീരുമാനം. സൗദിയിലെ കാള്‍ സെന്ററുകള്‍ വഴി കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശരാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയതായും മാനവവിഭവ ശേഷി മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി അറിയിച്ചിരുന്നു.