07 February, 2021 06:46:43 PM
യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തിലേക്ക്; ചുവപ്പണിഞ്ഞ് യാസ് ഐലന്‍ഡ്
അബുദാബി: യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന്‍റെ ആഘോഷമായി ചുവപ്പില്‍ തിളങ്ങി യാസ് ഐലന്‍ഡ്. തലസ്ഥാന നഗരിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലെല്ലാം ചുവപ്പ് ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു. ചൊവ്വ വൈകിട്ട് 7.45നാണു രാജ്യം കാത്തിരുന്ന ചരിത്ര മുഹൂര്‍ത്തം.
പേടകം ഭ്രമണപഥത്തില്‍ കടക്കുമ്ബോഴും തുടര്‍ന്നുമുള്ള വിവരങ്ങള്‍ക്കു കാത്തിരിക്കുകയാണ് ശാസ്ത്രസംഘം. ചൊവ്വയും ഭൂമിയും തമ്മിലുള്ള അകലം മൂലം ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ എത്താന്‍ 11 മിനിറ്റ് വൈകുമെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി. മണിക്കൂറില്‍ വേഗം 1.21 ലക്ഷം കിലോമീറ്ററില്‍ നിന്ന് 18,000 ആക്കി കുറച്ചാണ് ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുക.