11 January, 2021 06:08:57 PM
കോട്ടയം ജില്ലയില്‍ 321 പുതിയ കോവിഡ് രോഗികള്‍; 319 പേര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന
കോട്ടയം: ജില്ലയില്‍ 321 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 319 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2060 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 162 പുരുഷന്‍മാരും 139 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 193 പേര്‍ കോവിഡ് മുക്തരായി. 5424 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 56378 പേര്‍ കോവിഡ് ബാധിതരായി. 50828 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13265 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം- 47
ചങ്ങനാശേരി- 34
മുണ്ടക്കയം- 18
വാഴപ്പള്ളി- 16
പാറത്തോട്- 15
ആര്‍പ്പൂക്കര- 10
ഏറ്റുമാനൂര്‍, കങ്ങഴ- 9
വെച്ചൂര്‍-8
പനച്ചിക്കാട്, കുറിച്ചി-7
അതിരമ്പുഴ, കടപ്ലാമറ്റം, മീനച്ചില്‍, വാഴൂര്‍-6
കുറവിലങ്ങാട്, തൃക്കൊടിത്താനം, എരുമേലി, ചിറക്കടവ്, പാലാ, മണര്‍കാട്,
അയര്‍ക്കുന്നം-5
പള്ളിക്കത്തോട്, പായിപ്പാട്, കിടങ്ങൂര്‍, ഞീഴൂര്‍, കറുകച്ചാല്‍-4
രാമപുരം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മറവന്തുരുത്ത്, മുളക്കുളം, പൂഞ്ഞാര്‍, മരങ്ങാട്ടുപിള്ളി, മാടപ്പള്ളി-3
കടുത്തുരുത്തി, എലിക്കുളം, കുമരകം, മണിമല, വിജയപുരം, പാമ്പാടി, തിടനാട്, അകലക്കുന്നം, വാകത്താനം, കാണക്കാരി, ഈരാറ്റുപേട്ട, കോരുത്തോട്, വെള്ളൂര്‍, ചെമ്പ്, ടി.വി പുരം, മാഞ്ഞൂര്‍-2
തിരുവാര്‍പ്പ്, വൈക്കം, കരൂര്‍, തീക്കോയി, നെടുംകുന്നം, പുതുപ്പള്ളി-1