30 December, 2020 08:54:07 AM


സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കൂടി ; മരണ നിരക്ക് കുറഞ്ഞു


uploads/news/2020/12/451168/c.jpg


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് കൂടി. രണ്ടുമാസത്തിനിടയിൽ പത്തുശതമാനം എന്ന നിരക്കിലേക്ക് കോവിഡ് വ്യാപന നിരക്കെത്തി. ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് വ്യാപന നിരക്ക് കൂടിയതായാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണം കാരണമായതായും വിലയിരുത്താം.


100 കോവിഡ് പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം. അതെ സമയം മരണ നിരക്ക് കുറവാണ്. ദേശീയതലത്തിൽ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തിൽനിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. ഡിസംബർ 27 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 2977 കോവിഡ് മരണങ്ങളാണുണ്ടായത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K