24 December, 2020 08:07:01 AM
ഹരിയാന മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ സംഭവം; 13 കർഷകർക്കെതിരേ കൊലക്കുറ്റത്തിനു കേസ്
അംബാല: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങ ൾക്കെതിരേ അംബാല സിറ്റിയിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഐപിസി 147 (കലാപം), 149 (മാരകായുധം ഉപയോഗിച്ച് കലാപത്തിന് ശ്രമം), 186( സർക്കാർ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തൽ), 307 (വധശ്രമം), 353 (ആക്രമണത്തിലൂടെ പൊതുപ്രവർത്തകനെ തന്റെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം), 506(ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അഗ്രാസെൻ ചൗക്കിലൂടെ മുഖ്യമന്ത്രി മനോഹർലാൽ ഖ ട്ടറുടെ വാഹനം കടന്നുപോയപ്പോൾ കരിങ്കൊടികളുമായി കാറിനുനേർക്കു പാഞ്ഞടുത്ത ചിലർ പൈലറ്റ് വാഹനങ്ങൾക്കുമുന്നിലേക്ക് വടികളും മറ്റും വലി ച്ചെറിയുകയായിരുന്നു. കർഷകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത സംഭവത്തെ കോൺഗ്രസ് അപലപിച്ചു. സർക്കാർ വെറിപിടിച്ച അവസ്ഥയിലാണെന്നതിനു തെളിവാണിതെന്ന് കോൺഗ്രസ് ഹരിയാന അധ്യക്ഷൻ കുമാരി സെൽജ പറഞ്ഞു.