16 December, 2020 07:15:00 PM
കോട്ടയത്ത് ഇന്ന് 568 പേര്‍ക്ക് കൊവിഡ്; രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ 568 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 563 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 271 പുരുഷന്‍മാരും 231 സ്ത്രീകളും 66 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 409 പേർ രോഗമുക്തരായി. 5652 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കോവിഡ് ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 46
വാഴപ്പള്ളി-42
അയർക്കുന്നം - 32
ചങ്ങനാശേരി -26
കാഞ്ഞിരപ്പള്ളി, എരുമേലി - 24
പാറത്തോട് - 20
ചെമ്പ്, മുണ്ടക്കയം - 18
നെടുംകുന്നം - 17
ഏറ്റുമാനൂർ - 15
കോരുത്തോട് - 14
കുറവിലങ്ങാട്, കുമരകം -13
വാകത്താനം, വെള്ളൂർ, അയ്മനം-12
രാമപുരം, മണിമല - 11
ടി.വി പുരം, എലിക്കുളം, മുളക്കുളം-10
വൈക്കം - 9
കറുകച്ചാൽ, കിടങ്ങൂർ -8
പാലാ, പാമ്പാടി - 7
അകലക്കുന്നം, കാണക്കാരി, കടുത്തുരുത്തി, ഭരണങ്ങാനം, ഉദയനാപുരം, കടപ്ലാമറ്റം, അതിരമ്പുഴ, മണർകാട്, വാഴൂർ - 5
വെളിയന്നൂർ, കൂരോപ്പട, തിരുവാർപ്പ്, കല്ലറ, പൂഞ്ഞാർ, ചിറക്കടവ്, വിജയപുരം - 4
തലയോലപ്പറമ്പ്, പായിപ്പാട്, ഞീഴൂർ, കടനാട്, തലയാഴം, തൃക്കൊടിത്താനം - 3
മാടപ്പള്ളി, മീനച്ചിൽ, മറവന്തുരുത്ത്, മുത്തോലി, കങ്ങഴ, ഉഴവൂർ, പുതുപ്പള്ളി, നീണ്ടൂർ, മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി - 2
പള്ളിക്കത്തോട്, കൊഴുവനാൽ, വെച്ചൂർ, ഈരാറ്റുപേട്ട, കരൂർ, മേലുകാവ്, തീക്കോയി, കുറിച്ചി - 1