13 December, 2020 05:55:53 AM
യുഎഇയിൽ 1,154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ടു മരണം
അബുദാബി: യുഎഇയിൽ കോവിഡ്19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേർ മരിച്ചു. 1,154 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 613 പേർ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,755 ആണ്. 1,63,048 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് നിലവിൽ 20,098 പേരാണ് കോവിഡ് ചികിത്സയിൽ ഉള്ളത്.