08 December, 2020 06:07:47 PM
ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കോട്ടയത്ത്; 695 പേര്‍
കോട്ടയം: ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കോട്ടയത്ത്. 695 പേര്‍. ഇവരില്‍ 694 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5685 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 292 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
460 പേർ രോഗമുക്തരായി. 4805 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 39365 പേര്‍ കോവിഡ് ബാധിതരായി. 34450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12392 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -42
തൃക്കൊടിത്താനം -30
ചങ്ങനാശേരി - 29
കാഞ്ഞിരപ്പള്ളി -22
പനച്ചിക്കാട്,ചിറക്കടവ്, എരുമേലി-20
ഈരാറ്റുപേട്ട, മുണ്ടക്കയം, വിജയപുരം - 19
എലിക്കുളം-18
തലയോലപ്പറമ്പ്, കുറവിലങ്ങാട് - 16
കുമരകം - 15
ഏറ്റുമാനൂർ-14
കിടങ്ങൂർ - 13
പാമ്പാടി, കടനാട്, ഉഴവൂർ - 12
കറുകച്ചാൽ, കല്ലറ, വാഴപ്പള്ളി, കങ്ങഴ, ഭരണങ്ങാനം, ചെമ്പ്, കുറിച്ചി - 11
പാലാ, മുളക്കുളം-10
വാഴൂർ, അയർക്കുന്നം, വെള്ളൂർ, മീനച്ചിൽ - 9
കോരുത്തോട്, വെള്ളാവൂർ, കടുത്തുരുത്തി, വൈക്കം - 8.
വെളിയന്നൂർ, തിടനാട്, കടപ്ലാമറ്റം, തിരുവാർപ്പ് - 7
കൂരോപ്പട, കൊഴുവനാൽ, പാറത്തോട്, അതിരമ്പുഴ, ഞീഴൂർ, വെച്ചൂർ, അകലക്കുന്നം - 6
കരൂർ, മരങ്ങാട്ടുപിള്ളി, അയ്മനം, മണിമല, ആർപ്പൂക്കര, പൂഞ്ഞാർ, തലപ്പലം - 5
വാകത്താനം, രാമപുരം, മണർകാട്, മറവന്തുരുത്ത് ,മാഞ്ഞൂർ - 4
മീനടം, നെടുംകുന്നം, മുത്തോലി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, ഉദയനാപുരം, മേലുകാവ് - 3
പള്ളിക്കത്തോട്, കാണക്കാരി, തലയാഴം, പുതുപ്പള്ളി, തീക്കോയി,പായിപ്പാട് -2
ടി.വി പുരം, മാടപ്പള്ളി, മൂന്നിലവ്, തലനാട് - 1