17 November, 2020 07:25:00 AM
ഫ്രാൻസിസ്കോ സഗസ്തിയെ പെറുവിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തു
ലിമ: ഫ്രാൻസിസ്കോ സഗസ്തിയെ പെറുവിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ നയിക്കുന്ന മൂന്നാമത്തയാളാണ് ഇദ്ദേഹം. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ 76കാരനായ സഗസ്തിയായിരിക്കും രാജ്യത്തെ നയിക്കുക.
അഴിമതി ആരോപണങ്ങൾ ഉയർന്നതിനേത്തുടർന്ന് പ്രസിഡന്റായിരുന്ന മാർട്ടിൻ വിസാരയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്മെന്റ്.
മാർട്ടിൻ വിസാരെയുടെ ഇംപീച്ച്മെന്റിനെതിരെ സഗസ്തി വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. വിസാരെക്കു പിന്നാലെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ മാനുവൽ മൊറീനോ ഒരു മാസം മാത്രം അധികാരത്തിലിരുന്ന ശേഷം രാജി വയ്ക്കുകയായിരുന്നു.