09 November, 2020 07:00:02 PM


കോട്ടയത്ത് 203 പുതിയ കോവിഡ് രോഗികള്‍; എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം




കോട്ടയം: ജില്ലയില്‍  203 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.   എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2189 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 82 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


423 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4382 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 27389 പേര്‍ കോവിഡ് ബാധിതരായി. 22959 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21374 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം - 24
ചങ്ങനാശേരി - 22
മുണ്ടക്കയം -12
അതിരമ്പുഴ - 10
പായിപ്പാട് - 9
കങ്ങഴ,ഈരാറ്റുപേട്ട, കുമരകം -8
തലയാഴം, കടപ്ലാമറ്റം -7
കോരുത്തോട് -6
ഏറ്റുമാനൂർ, പനച്ചിക്കാട്-5
എരുമേലി, വൈക്കം, തിരുവാർപ്പ്, ടി.വി പുരം, കാഞ്ഞിരപ്പള്ളി, ഞീഴൂർ- 4
തലപ്പലം, വെള്ളൂർ, പാമ്പാടി, പാറത്തോട്, മറവന്തുരുത്ത്,
മണർകാട്, ആർപ്പൂക്കര- 3
മുളക്കുളം, നെടുംകുന്നം, ചിറക്കടവ്, കുറവിലങ്ങാട്, തലയോലപ്പറമ്പ്, കരൂർ, തൃക്കൊടിത്താനം, അയ്മനം, മീനടം - 2
വാകത്താനം, ഉദയനാപുരം, മരങ്ങാട്ടുപിള്ളി, പാലാ, എലിക്കുളം, തിടനാട്, മേലുകാവ്, മാടപ്പള്ളി, മീനച്ചിൽ - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K