08 November, 2020 05:58:04 PM


21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്‍റെ യുഗം - നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍



വാഷിംഗ്ടണ്‍: 21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്‍റെ യുഗമാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ബൈഡന്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ 46-ാ൦ പ്രസിഡന്റായാണ് ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


അതേസമയം, നേരത്തെ ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസിനും അഭിനന്ദനങ്ങളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നിരുന്നു. പലതവണ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരുന്നതാണ്. ബൈഡന്‍ അമേരിക്കയുടെ വൈസ് പ്രസിഡണ്ടായിരുന്ന കാലത്തു തന്നെ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരബന്ധത്തിന് സാധ്യതകളേറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


രണ്ടു തവണ അമേരിക്കന്‍ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് 77 കാരനായ ജോസഫ് റോബിനെറ്റ് ബൈഡന്‍. പെന്‍സില്‍വാനിയയിലും ജയം നേടിയതോടെ ബൈഡന്‍ പ്രസിഡന്‍റ് സ്ഥാനമുറപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ബൈഡനു ആകെ 290 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്‍റ് സ്ഥാനം നേടാന്‍ 270 വോട്ടുകളാണ് ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K