05 November, 2020 08:05:46 AM


വിജയം ഉറപ്പിച്ച് ജോ ​ബൈ​ഡ​ൻ: സുപ്രിം കോടതിയെ സമീപിച്ച് ട്രമ്പ്



വാ​ഷിം​ഗ്ട​ണ്‍: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്. ത​പാ​ൽ വോ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി ട്രം​പ് സുപ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ട്രം​പ് കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം നി​ല​വി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ വി​ജ​യ​ത്തി​ന​രി​കെ​യാ​ണ്.


538 അം​ഗ ഇ​ല​ക്ട​റ​ൽ കോ​ള​ജി​ൽ ബൈ​ഡ​ൻ 264 എ​ണ്ണം ഉ​റ​പ്പാ​ക്കി കഴിഞ്ഞു. നി​ല​വി​ലെ ലീ​ഡ് തു​ട​ർ​ന്നാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 നേ​ടു​മെ​ന്ന നി​ല​യി​ലാ​ണു ബൈ​ഡ​ന്‍റെ മു​ന്നേ​റ്റം.
നെ​വാ​ഡ കൂ​ടി പി​ടി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ ബൈ​ഡ​ന്‍റെ വ​ഴി​ക്കു നീ​ങ്ങും. ആ​റ് ഇ​ല​ക്ട​റ​ൽ കോ​ള​ജ് അം​ഗ​ങ്ങ​ളു​ള്ള നെ​വാ​ഡ​യി​ൽ ബൈ​ഡ​നാണ് മേ​ൽ​ക്കൈ. ഇ​തു​കൂ​ടി ല​ഭി​ച്ചാ​ൽ ​ബൈ​ഡ​നു പ്ര​സി​ഡ​ന്‍റ് ക​സേ​ര ഉ​റ​പ്പി​ക്കാം. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​ന് 214 ഇ​ല​ക്ട​റ​ൽ കോ​ള​ജ് അം​ഗ​ങ്ങ​ളേ ഉ​റ​പ്പാ​യി​ട്ടു​ള്ളൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K