05 November, 2020 07:11:26 AM
ജോ ബൈഡൻ വിജയത്തിനരികെ. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികെ. 538 അംഗ ഇലക്ടറൽ കോളജിൽ ബൈഡൻ 264 എണ്ണം ഉറപ്പാക്കി കഴിഞ്ഞു. നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു ബൈഡന്റെ മുന്നേറ്റം.
നെവാഡ കൂടി പിടിച്ചാൽ കാര്യങ്ങൾ ബൈഡന്റെ വഴിക്കു നീങ്ങും. ആറ് ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനാണ് മേൽക്കൈ. ഇതുകൂടി ലഭിച്ചാൽ ബൈഡനു പ്രസിഡന്റ് കസേര ഉറപ്പിക്കാം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ.