02 November, 2020 09:22:46 PM


40 വർഷം ശുചിമുറിയിൽ ഇരുന്ന കണ്ണാടിയുടെ മഹത്വം തിരിച്ചറിഞ്ഞ കുടുംബം ഞെട്ടലിൽ



ബ്രിസ്റ്റോള്‍: വീട്ടിലെ ടോയ്‍ലെറ്റില്‍ ഏതാണ്ട് 40 വര്‍ഷത്തോളം തൂക്കിയിട്ട മുഖം നോക്കുന്ന കണ്ണാടിയുടെ മൂല്യം തിരിച്ചറിഞ്ഞ ഒരു കുടുംബം അതിന്‍റെ ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം അരങ്ങേറിയത്. ഇവിടുത്തെ ഒരു കുടുംബത്തിന് പാരമ്ബര്യമായി കിട്ടിയതാണ് മുഖം നോക്കുന്ന കണ്ണാടി.


20 ഇഞ്ച്x16 ഇഞ്ച് വലിപ്പത്തിലുള്ള കണ്ണാടി 1980 മുതല്‍ ഈ കുടുംബത്തിന്‍റെ ടോയ്‍ലെറ്റിലുണ്ട്. വീട് പലപ്പോഴും പുതുക്കിയപ്പോഴും ഈ കണ്ണാടിയുടെ സ്ഥാനം ടോയ്‍ലെറ്റ്ല്‍ തന്നെയാണ്. എന്നാല്‍ അടുത്തിടെയാണ് പ്രശസ്ത പുരാവസ്തു ലേലക്കാരനായ അന്‍ഡ്രൂ സ്റ്റോ ഈ കണ്ണാടി അവിചാരിതമായി ശ്രദ്ധിച്ചത്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരത്തില്‍ ഈ കുടുംബം ശരിക്കും ഞെട്ടി. ഫ്രാന്‍സിലെ അവസാനത്തെ രജ്ഞി ഉപയോഗിച്ച കണ്ണാടിയായിരുന്നു ഇത്. വ്യക്തമായി ഇതില്‍ പതിച്ച വെള്ളി ഫലകത്തില്‍ എഴുതിയിട്ടുണ്ട് ഈ  വിവരം. എന്നാല്‍ ഇത് വെറും തമാശയാണ് എന്നാണ് ഈ കുടുംബം കരുതിയത്.


1770 ല്‍ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാറാമനെ വിവാഹം കഴിച്ചാണ് മരിയ അന്‍റോണിയേറ്റെ അവസാനത്തെ ഫ്രഞ്ച് രാജ്ഞിയായത്. ഈ വരുന്ന വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ ഇത് ലേലത്തിന് വയ്ക്കും. 10 ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുവാണ് ഈ കണ്ണാടി എന്നാണ് ലേല വിദഗ്ധര്‍ പറയുന്നത്. അതേ സമയം ഇത് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുടുംബത്തിന്‍റെ വിവരങ്ങള്‍ ലേല ഏജന്‍സി രഹസ്യമായി വച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K