25 October, 2020 09:08:31 AM
വളര്‍ത്തുപൂച്ച പിടിച്ച പാമ്പിന് ഇരട്ടത്തല; ഞെട്ടിത്തരിച്ച് വീട്ടുകാരും നാട്ടുകാരും
ടലഹാസി: വളര്‍ത്തുപൂച്ച പിടിച്ച പാമ്പിന് ഇരട്ടത്തല. ഞെട്ടിത്തരിച്ച് ഫ്ലോറിഡയിലെ ഒരു കുടുംബം. എഫ്.ഡബ്ള്യൂ.സി ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പാമ്പിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ''അവള്‍ എല്ലായ്പ്പോഴും എന്തെങ്കിലും പിടിച്ചുകൊണ്ടുവരാറുണ്ട്. ഇത്തവണ അവള്‍ പിടിച്ചത് ഒരു പാമ്പിനെയായിരുന്നു, അതും ഇരട്ടത്തലയുള്ള പാമ്പിനെ...'' വീട്ടുടമസ്ഥയായ കേ റോജേഴ്സ് പറയുന്നു.
എന്നാല്‍ പാമ്പിനെ പിടിച്ചത് ഒരു വലിയ കാര്യമായിട്ടാണ് കേ കാണുന്നത്. തന്‍റെ പൂച്ച ഒരു സാഹസിക പൂച്ചയാണെന്ന് കേ റോജേഴ്സ് കൂട്ടിച്ചേര്‍ത്തു. സതേണ്‍ ബ്ലാക്ക് റേസര്‍ വിഭാഗത്തില്‍ പെടുന്ന ഇരട്ടത്തലയുള്ള പാമ്പാണിതെന്ന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. "ബൈസെഫാലി എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം അസാധാരണമാണ്, പക്ഷേ ഭ്രൂണ വികസനസമയത്ത് രണ്ട് മോണോസൈഗോട്ടിക് ഇരട്ടകളെ വേർതിരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ തലകൾ ഒരൊറ്റ ശരീരത്തിൽ കൂടിച്ചേരുന്നു'' പോസ്റ്റില്‍ സൂചിപ്പിക്കുന്നു.