19 October, 2020 05:54:39 PM
സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്; 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21 പേരാണ് മരിച്ചത്. 4252 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച 59 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്ത് രോഗ വ്യാപനം ഉച്ചസ്ഥായില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ കഴിഞ്ഞു. ഇതിലൂടെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാന്‍ കഴിഞ്ഞെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മരണ നിരക്ക് കുറച്ചുകൊണ്ടു വരാനായത് നേട്ടമാണ്. കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.